മണ്ഡല മകരവിളക്ക് : ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന ഇവിടങ്ങളില്‍ ഇതുവരെ 272 പരിശോധനകളാണ് നടത്തിയത്. 187 സാമ്പിളുകള്‍ ശേഖരിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി. 5 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി.

കോട്ടയം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയില്‍ വരുന്ന എരുമേലിയില്‍ 149 പരിശോധനകള്‍ നടത്തി. 25 സാമ്പിളുകള്‍ ശേഖരിച്ചു. ഇത് വരെ 33 മുന്നറിയിപ്പ് നോട്ടീസുകളും ഒരു പിഴയീടാക്കല്‍ നോട്ടീസും നല്‍കി. വരും ദിവസങ്ങളിലും തുടര്‍ പരിശോധനകള്‍ നടത്തുമെന്നും വരുന്ന പരാതികള്‍ അടിയന്തിര പ്രാധാന്യം നല്‍കി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...