ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും ; ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സ്വയം ചികിത്സയുടെ അപകടത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. എലിപ്പനി പ്രതിരോധമരുന്നിന്റെ ആവശ്യകത പ്രോല്‍സാഹിപ്പിക്കാന്‍ പ്രചാരണം സംഘടിപ്പിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

സ്‌കൂളുകള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കും. പരിസരശുചിത്വം പ്രോല്‍സാഹിപ്പിക്കാനും ലഹരി ഉപയോഗത്തിനെതിരെയും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും തീരുമാനമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി ആരോഗ്യമേഖലയിലെ സ്ഥിതിവിവരം വിശകലനം ചെയ്തു. ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ് ജോസഫ്, ഡോ. ശ്യാം കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എസ് ശ്രീകുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...