മുഡ ഭൂമി ഇടപാട് കേസ് : സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഏറെ വിവാദമായ മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിയ്ക്കും ലോകായുക്ത പോലീസിന്റെ ക്ലീൻ ചിറ്റ്. കേസിൽ ഇരുവർക്കുമെതിരെ തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഇവർക്കു പുറമെ മറ്റു രണ്ടു പ്രതികൾക്കു കൂടി ലോകായുക്ത പോലീസ് ക്ലീൻ ചിറ്റ് നൽകി. സിദ്ധരാമയ്യയുടെ സഹോദരീഭർത്താവായ മല്ലികാർജുന സ്വാമി, ഭൂവുടമയായ ദേവരാജു എന്നിവരാണ് കേസിലെ മറ്റ് രണ്ടു പ്രതികൾ. കേസിൽ അന്തിമ റിപ്പോർട്ട് കർണാടക ഹൈക്കോടതിയിൽ പോലീസ് നൽകിയിട്ടുണ്ട്.

‌കേസ് സിബിഐക്കു വിടണമെന്ന ഹർജി ഇന്നലെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ ലോകായുക്ത പോലീസ് സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീൻ ചിറ്റ് നൽകിയത്. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ലേഔട്ട് വികസനത്തിനായി പാർവതിയിൽനിന്നു 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം 14 സൈറ്റുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു എന്നാണ് ഇവർക്കെതിരായ കേസ്. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...