വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച റയ്ഹാന്‍ ഫുഡ് കോര്‍ട്ട് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിയുടെ പരാതി സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചേരാനല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപം വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച റയ്ഹാന്‍ ഫുഡ് കോര്‍ട്ട് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. ഏഴ് ദിവസത്തേക്ക് പൂട്ടാനുള്ള നോട്ടീസാണ് സ്ഥാപനത്തിന് നല്‍കിയത്. ഏഴ് ദിവസം കഴിഞ്ഞ് ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി പരിശോധന നടത്തി തൃപ്തികരമാണെങ്കില്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ.

ഇന്ത്യന്‍, ചൈനീസ്, അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ്കോര്‍ട്ടില്‍ മുഴുവന്‍ സമയവും കഴിക്കാനെത്തുന്നവരുടെ തിരക്കാണ്. ഉച്ചക്ക് 12 മുതല്‍ അര്‍ധരാത്രിവരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പഴകിയ മാംസവും, തലേദിവസം ബാക്കി വന്ന ഭക്ഷണപദാര്‍ഥങ്ങളുമെല്ലാം ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു. ഹോട്ടലിന്റെ അടുക്കളയില്‍ അജിനോമോട്ടയും നിരോധിത നിറങ്ങളും പാചകത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. എറണാകുളം, കളമശേരി എഫ്എസ്ഒ മാരായ ഡോ.നിമിഷ, വിന്നി ചിറ്റിലപ്പള്ളി എന്നിവരുെട നേതൃത്വത്തിലായിരുന്നു പരിശോധന. ഹൈവേയില്‍ ചേരാനല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലെ റയ്ഹാന്‍ ഫുഡ്കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും വൃത്തിഹീനമായ രീതിയിലാണെന്നുള്ള പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ സെല്ലില്‍ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....