കെ.എസ്.ആര്‍.ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ചത് ഡ‍്രൈവറുടെ വീഴ്ച്ച മൂലം ; മനപ്പൂര്‍വമായ നരഹത്യക്ക് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ചത് ഡ്രൈവറുടെ വീഴ്ച്ച മൂലമാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യക്ക് കേസെടുത്തു. ഡ്രൈവര്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി ഏഴിനാണ് കുഴല്‍ മന്ദത്ത് ദേശീയ പാതയില്‍ രണ്ടു യുവാക്കളുടെ ജീവനെടുത്ത അപകടം. ബസ് ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിന് എതിരെ യുവാക്കളുടെ കുടുംബം രം​ഗത്തെത്തിയിരുന്നു.

മൂന്നു ദൃക്സാക്ഷികളുടെ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐ.പി.സി 304 വകുപ്പ് കൂട്ടിച്ചേര്‍ത്തത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പ് ഇപ്പോള്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...