അഗ്നിപഥ് പദ്ധതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭം കേരളത്തിലേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സേനയില്‍ കരാര്‍ നിയമന‌ം നല്‍കുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭം കേരളത്തിലേക്കും പടരുന്നു. സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ആര്‍മി റിക്രൂട്ട്മെന്റിന് കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ഇപ്പോള്‍ പ്രതിഷേധ പ്രകടനം നടക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്‌. ജസ്റ്റിസ് ഫോര്‍ ആര്‍മി സ്റ്റുഡന്‍സ് എന്ന ബാനറിന് കീഴില്‍ അണിനിരന്നാണ് സമരം. ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷ മാറ്റിവെച്ചതിനെതിരെയാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം.

ഒന്നര വര്‍ഷത്തിലേറെയായി ആര്‍മി റിക്രൂട്ട്മെന്റിന് വേണ്ടി കാത്തിരിക്കുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പരീക്ഷ എഴുതുക എന്നത് തങ്ങളുടെ അവകാശമാണെന്നും അവര്‍ വ്യക്തമാക്കുന്നു. കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് മുന്നിലാണ് ആര്‍മി പരീക്ഷാര്‍ഥികളുടെ സമരം. പരീക്ഷ വെെകുന്നതിലുള്ള ആശങ്കയാണ് ഇവിടെയും വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നത്. തങ്ങള്‍ക്ക് വേണ്ടത് നാല് വര്‍ഷത്തെ തൊഴിലല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...