ഭക്ഷണ സാധനങ്ങൾ പൊതിയാൻ അലുമിനിയം ഫോയിൽ പേപ്പറുകൾ ഉപയോഗിക്കാമോ ? നോക്കാം

For full experience, Download our mobile application:
Get it on Google Play

പണ്ട് കാലത്ത് ഭക്ഷണം പൊതിയാന്‍ വാഴയിലകളായിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നും നമ്മളില്‍ പലരും വാഴയിലയില്‍ പൊതിഞ്ഞ് ഭക്ഷണം കൊണ്ടുപോകാറുണ്ട്. എന്നാല്‍ ഭക്ഷണം ഇന്നത്തെ കാലത്ത് പൊതിഞ്ഞ് സൂക്ഷിക്കാന്‍ അലൂമിനിയം ഫോയില്‍ ആണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. മീനോ പച്ചക്കറികള്‍ വറുക്കുകയോ ചെയ്യുമ്പോഴും ഒരു കഷണം മാംസം തയ്യാറാക്കിയാലും അത് അലുമിനിയം ഫോയിലില്‍ പൊതിയാന്‍ സാധ്യതയുണ്ട്. അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിഞ്ഞാല്‍ അത് ആരോഗ്യത്തിന് ഹാനികരമാണ് എന്നതിനെ ചൊല്ലി പല തര്‍ക്കങ്ങളും നിലവില്‍ ഉണ്ട്. അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് ദോഷകരമാണ് എന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. അസിഡിറ്റ് ഗുണമുള്ള ഭക്ഷണ പദാർത്ഥങ്ങൾ അലുമിനിയം ഫോയിൽ പേപ്പറിലെ ലോഹമായ അലുമിനിയവുമായി പ്രവർത്തിക്കും. ഭക്ഷണങ്ങളില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. ഭക്ഷണത്തിന്റെ പിഎച്ച് വാല്യൂ, അതില്‍ അടങ്ങിയിട്ടുള്ള ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൂടുന്നതിന് അനുസരിച്ച് അലൂമിനിയം ഉരുകാം.

അസിഡിക്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ലോഹം, അലുമിനിയം എന്നിവ ഫോയിലില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി വന്ന ഭക്ഷണം അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഭക്ഷണത്തിനുള്ളില്‍ ബാക്ടീരിയകള്‍ വളരാന്‍ ഇത് കാരണമാകും. അലുമിനിയം ഫോയിലിനുപകരം നമ്മുടെ ശേഷിക്കുന്ന ഭക്ഷണം സംഭരിക്കാനും കൂടുതല്‍ നേരം ഫ്രഷ് ആയി സൂക്ഷിക്കാനും ക്ളിംഗ് റാപ്പുകളും ലിഡുകളും തിരഞ്ഞെടുക്കാം. ബാക്കിയുള്ള ഭക്ഷണം ഫ്രീസറില്‍ വിവിധ ബാഗുകളിലും പാത്രങ്ങളിലും സൂക്ഷിക്കുക എന്നതാണ് അവസാന ഓപ്ഷന്‍. ശേഷിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ സംഭരിച്ചു വെയ്ക്കാൻ ക്ളിംഗ് റാപ്പുകളും ലിഡുകളും തിരഞ്ഞെടുക്കാം. ബാക്കിയുള്ള ഭക്ഷണം ഫ്രീസറില്‍ വിവിധ ബാഗുകളിലും പാത്രങ്ങളിലും സൂക്ഷിക്കുക.

എന്നാൽ അലുമിനിയം ഫോയില്‍ ചൂട് നഷ്ടപ്പെടാതിരിക്കാനും ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും എന്നതില്‍ തര്‍ക്കമില്ല. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വെക്കാനും സാധാരണ ഗതിയില്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ട്. എങ്കിലും നേരിട്ട് ഭക്ഷണം പൊതിയാന്‍ ഇത് ഉപയോഗിക്കരുത്. ഭക്ഷണവുമായി നേരിട്ട് സമ്പര്‍ക്കം വരാതെ ഒന്നോ രണ്ടോ ബട്ടര്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ശേഷം അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുന്നത് ദോഷമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...