Thursday, May 8, 2025 2:54 pm

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ര​ണ്ട​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​o : കിണർ വെള്ളത്തിൽ കോളറ ബാക്​ടീരിയ

For full experience, Download our mobile application:
Get it on Google Play

ന​രി​ക്കു​നി : ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ര​ണ്ട​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തിന്റെ പ​രി​ശോ​ധ​ന​ഫ​ലം പു​റ​ത്ത്. വ​രന്റെ​യും വ​ധു​വി​ന്റെ​യും വീ​ട്ടി​ലെ​യും ഒ​രു കേ​റ്റ​റി​ങ്​​ സ്​​ഥാ​പ​ന​ത്തി​ലെ​യും വെ​ള്ള​ത്തി​ല്‍ ‘വി​ബ്രി​യോ കോ​ള​റ’ ബാ​ക്​​ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. എ​ന്നാ​ല്‍, ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യി മ​രി​ച്ച കു​ട്ടി​ക്കും ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കും കോ​ള​റ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ല. അ​തി​നാ​ല്‍ ഭ​യ​ക്കേ​ണ്ട​തി​ല്ല.

ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു വി​വാ​ഹ ​വീ​ട്ടി​ല്‍ ​നി​ന്ന്​ യ​മീ​നെ​ന്ന ര​ണ്ട​ര വ​യ​സ്സു​കാ​ര​ന​ട​ക്കം 11 കു​ട്ടി​ക​ള്‍​ക്ക് ആണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. കാ​ക്കൂ​ര്‍, ന​രി​ക്കു​നി, താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ വെ​ള്ള​മാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. കു​ട്ടി മ​രി​ച്ച കു​ണ്ടാ​യി പ്ര​ദേ​ശം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക്ലോ​റി​നേ​ഷ​നും സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​നും ന​ട​ത്തി. കാ​ക്കൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് കു​ട്ടമ്പൂ​രി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു വി​വാ​ഹ​ വീ​ട്ടി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​ന്നു​ത​ന്നെ ക​ട അ​ട​പ്പി​ക്കു​ക​യും വെ​ള്ള​ത്തിന്റെ സാമ്പി​​ള്‍ പ​രി​ശോ​ധ​നക്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ശ​നി​യാ​ഴ്ച ന​രി​ക്കു​നി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം എ​ച്ച്‌.​ഐ നാ​സ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ണ്ടാ​യി പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി. അവിടെ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളമേ കു​ടി​ക്കാ​വൂ എന്ന അ​ടി​യ​ന്ത​ര ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പിന്റെ റി​പ്പോ​ര്‍​ട്ട്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന...

സംസ്ഥാനത്ത് 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില...

ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതപരിഷ്‌കാരം ; യാത്രക്കാർ ആശയക്കുഴപ്പത്തിൽ

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിൽ ഗതാഗതപരിഷ്‌കാരം ബുധനാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങിയെങ്കിലും...