പത്തനംതിട്ട : ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പരിശുദ്ധി ഉറപ്പാക്കാന്‍ ശക്തമായ നടപടികളുമായി ഫുഡ് സേഫ്റ്റി വകുപ്പ്. കടകളിലും ഭക്ഷണശാലകളിലും നിത്യവും പരിശോധന നടത്തുകയും വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു വരുന്നു.
വ്യക്തമായ ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവയോടെയാണോ ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. അവ നിലയ്ക്കലെ മൊബൈല്‍ ഫുഡ് ലാബിലേക്കും, പത്തനംതിട്ടയിലെ ലാബിലേക്കും അയച്ച് പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തും. ഇതുവരെ 21 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നു പേരടങ്ങുന്ന സംഘമാണ് സന്നിധാനത്തുള്ളത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികള്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ അറിയിക്കാം. ഫോണ്‍ : 8592999666. ടോള്‍ ഫ്രീ നമ്പര്‍ : 1800 425 1125