പത്തനംതിട്ട : ശബരിമല സന്നിധാനം, വലിയ നടപ്പന്തല്‍, ചന്ദ്രാനന്ദന്‍ റോഡ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യവും ജൈവ മാലിന്യവും വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനായി ശേഖരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് ഇരട്ട ബിന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇതിനായി ഈ സ്ഥലങ്ങളില്‍ മാത്രം 162 വേസ്റ്റ് ബിന്നുകളാണ് ( 81 ജോഡി ) ക്രമീകരിച്ചിട്ടുള്ളത്. ഓരോ ബിന്നുകളിലും പ്ലാസ്റ്റിക് മാലിന്യം, ജൈവ മാലിന്യം എന്നിങ്ങനെ പ്രത്യേകം പേരുകള്‍ എഴുതിയാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്ത് 90 (45 ജോഡി) ബിന്നുകളും നടപ്പന്തലില്‍ 32 എണ്ണവും (16 ജോഡി), നടപ്പന്തല്‍ മുതല്‍ മരക്കൂട്ടം വരെ 40 (20 ജോഡി) ബിന്നുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഇരട്ട ബിന്‍ സംവിധാനം
RECENT NEWS
Advertisment