ടെക്നോ സ്പാർക് 8 പ്രോ പുറത്തിറങ്ങി ; മിതമായ വിലയ്ക്ക് മികച്ച ഫീച്ചറുകൾ

For full experience, Download our mobile application:
Get it on Google Play

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ടെക്നോ സ്പാർക് 8 പ്രോ ബംഗ്ലാദേശിലാണ് അവതരിപ്പിച്ചത്. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഹാൻഡ്സെറ്റ് വരുന്നത്. മീഡിയെടെക് ഹീലിയോ ജി85 പ്രോസസർ, 48-മെഗാപിക്സൽ പ്രൈമറി സെൻസർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഈ വർഷം തന്നെ സെപ്റ്റംബറിൽ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8 മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് ടെക്നോ സ്പാർക്ക് 8 പ്രോ.

ടെക്നോ സ്പാർക്ക് 8 പ്രോയുടെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ബംഗ്ലാദേശിലെ വില 16,990 ബിഡിറ്റി (ഏകദേശം 14,700 രൂപ) ആണ്. ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, കൊമോഡോ ഐലൻഡ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം. ഇന്ത്യയിൽ നേരത്തെ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8ന്റെ 2ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 രൂപയായിരുന്നു. എന്നാൽ, പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.

ഡ്യുവൽ സിം (നാനോ) പ്രവർത്തിക്കുന്ന ടെക്നോ സ്പാർക്ക് 8 പ്രോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS v7.6 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.8 ഫുൾ-എച്ച്‌ഡി+ ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഹാൻഡ്‌സെറ്റിന്റെ മറ്റൊരു സവിശേഷത. 6 ജിബി റാമും 64 ജിബി ഇഎംഎംസി 5.1 ഇന്റേണൽ സ്‌റ്റോറേജ് ജോഡിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് ടെക്നോ സ്പാർക്ക് 8 പ്രോയുടെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് (256GB വരെ) വികസിപ്പിക്കാം.

48-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഷൂട്ടറും f/2.0 അപ്പേച്ചറുള്ള എഐ ലെൻസും ഉൾക്കൊള്ളുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സൂപ്പർ നൈറ്റ് മോഡ് 2.0, ബ്യൂട്ടി 4.0 എന്നിവ ക്യാമറയുടെ അധിക ഫീച്ചറുകളാണ്. പിന്നിൽ ഇരട്ട- എൽഇഡി ഫ്ലാഷുമുണ്ട്. സെൽഫിക്കായി ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

3.5എംഎം ഹെഡ്‌ഫോൺ പോർട്ട്, 4ജി, ബ്ലൂടൂത്ത് v5, എഫ്എം റേഡിയോ, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട്, ഒടിജി,
വൈ-ഫൈ, യുഎസ്ബി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓഫ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...