Sunday, June 16, 2024 5:30 am

ഈ മൂന്ന് ഭക്ഷണങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കാം

For full experience, Download our mobile application:
Get it on Google Play

പലരുടെയും ധാരണ കാൻസർ  ജീവനെടുക്കുന്ന രോഗമാണെന്നാണ്. എന്നാൽ നമുക്കിടയിൽ തന്നെ കാൻസറിനെ അതിജീവിച്ച എത്രയോ പേരുണ്ട്? രോഗത്തിന്റെ ലക്ഷണങ്ങൾ  നേരത്തെ മനസ്സിലാക്കാൻ കഴിഞ്ഞാൽ രോ​ഗത്തിൽ നിന്ന് രക്ഷനേടാനാകും. കാൻസർ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കാൻസർ ബാധിക്കുന്നതിന് ചില ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അത് ഒഴിവാക്കുകയാണ് വേണ്ടത്. പ്രോസസ് ചെയ്ത മാംസങ്ങൾ അർബുദത്തിന് കാരണമാകുന്ന ഒരു ഭക്ഷണമായി ‘ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ’ വ്യക്തമാക്കുന്നു.

പ്രോസസ് ചെയ്ത മാംസത്തിൽ ഹോട്ട് ഡോഗുകൾ, ബേക്കൺ, സോസേജ് എന്നിവ ഉൾപ്പെടുന്നു. ഇവ കഴിക്കുന്നത് ശരീരഭാരം കൂടുന്നത് മുതൽ കാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മാംസം സംസ്കരിക്കുന്നതിലൂടെ കാർസിനോജെനുകൾ ഉണ്ടാകുന്ന ഒരു സംയുക്തം ഉത്പാദിപ്പിക്കുകയും അത് വൻകുടൽ ഉദര അർബുദം എന്നിവ വരാനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ് വറുത്ത ഭക്ഷണങ്ങൾ. ഉരുളക്കിഴങ്ങ് അല്ലെങ്കിൽ മാംസം പോലുള്ള ഭക്ഷണങ്ങൾ ഉയർന്ന താപനിലയിൽ വറുക്കുമ്പോൾ ‘അക്രിലാമൈഡ്’ (acrylamide) എന്ന സംയുക്തം രൂപം കൊള്ളുന്നു. ഈ സംയുക്തത്തിന് കാർസിനോജെനിക് ഗുണങ്ങളുണ്ടെന്നും ഡിഎൻഎയെ നശിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൂടാതെ കാൻസർ കോശങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും വർദ്ധിപ്പിക്കാൻ വറുത്ത ഭക്ഷണങ്ങൾക്ക് കഴിയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മദ്യത്തിലും കാർബണേറ്റഡ് പാനീയങ്ങളിലും ശുദ്ധീകരിച്ച പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. രണ്ട് ദ്രാവകങ്ങളിൽ ഏതെങ്കിലും അമിതമായി കഴിക്കുന്നത് വീക്കം ഉണ്ടാക്കും. മദ്യം രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഹ്റൈൻ കേരളീയ സമാജത്തിൽ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച

0
മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17)...

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നതായി പരാതി

0
കുമരകം: സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ...

ജി 7 ഉച്ചകോടിയിൽ മോദി തരംഗം

0
ഡൽഹി: ജി 7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി...

മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു ; മോദിയെ പരിഹസിച്ച് ശരദ്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി...