സീറോ വേസ്റ്റ് ക്യാമ്പയിന്‍ ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി ആസാദി കി അമൃത് മഹോത്സവം എന്ന പരിപാടിയുടെ ഭാഗമായി നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ക്യാമ്പയിന്‍ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്രാന്റ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട റിട്ട.ഐപിഎസ് കെ.രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.ഡി മോഹനന്‍, ഷേര്‍ളി രാജന്‍, കൗണ്‍സിലര്‍മാരായ സിനി ബിജു, കെ.ഷിബുരാജന്‍, റിജോ ജോണ്‍ ജോര്‍ജ്ജ്, സൂസമ്മ എബ്രഹാം, റ്റി.കുമാരി, എം.മനുകൃഷ്ണന്‍, രോഹിത് പി കുമാര്‍, അശോക് പടിപ്പുരയ്ക്കല്‍, സെക്രട്ടറി എസ്.നാരായണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത്ത് സുധാകര്‍, ജെഎച്ച്‌ഐ ബി.മോഹനകുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് വി.സ്‌കറിയ, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി സതീഷ് കെ.നായര്‍, മുന്‍ കൗണ്‍സിലര്‍ കെ.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...