എണ്ണമയമുള്ള ചർമ്മത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. എണ്ണമയമുള്ള ചർമ്മത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്…പാലും പാലുല്‍പ്പന്നങ്ങളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണമയം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് നല്ലത്.
രണ്ട്… കോഫിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ചര്‍മ്മത്തെ മോശമായി ബാധിക്കാനും മുഖക്കുരുവിന്‍റെ സാധ്യത കൂട്ടാനും കാരണമാകും. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.

മൂന്ന്…പാസ്ത, ജങ്ക് ഫുഡ്, ജ്യൂസുകള്‍ തുടങ്ങിയവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ബേക്കറി ഭക്ഷണങ്ങളിലും പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലത്.
നാല്…ഉപ്പിന്‍റെ അമിത ഉപയോഗവും എണ്ണമയമുള്ള ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാം.

അഞ്ച്…എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. അതുപോലെ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് നല്ലത്.
ആറ്…മദ്യപാനം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കുക.
എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍…
വെള്ളരിക്ക, വാഴപ്പഴം, അവക്കാഡോ, ചീര, ഓറഞ്ച്, കരിക്കിൻ വെള്ളം, നട്സ്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നത് എണ്ണമയമുള്ള ചർമ്മത്തിന് നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...