എല്ലിന്റെ ആരോഗ്യം ഇല്ലാതാക്കുന്ന ഇവ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാം

For full experience, Download our mobile application:
Get it on Google Play

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഏറെ പ്രധാനമാണ് എല്ലിന്റെ ആരോഗ്യം. ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നത് എല്ലിന്റെ ആരോഗ്യം ഇല്ലാതാക്കും. ആരോഗ്യമുള്ള ഒരാള്‍ക്ക് ഉറപ്പുള്ള എല്ലുകളുമുണ്ടാകണം. ഇന്നത്തെ കാലത്ത് ചെറുപ്രായത്തിലുള്ളവര്‍ക്ക് നടുവേദനയും മറ്റുമുണ്ടാകുന്നതിന്റെ പ്രധാന കാരണം എല്ലുകളുടെ ആരോഗ്യം കുറയുന്നത് തന്നെയാണ്. എല്ലുകളുടെ ബലത്തിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്. എല്ലുകളുടെ ബലം കുറയ്ക്കാന്‍ ഉപ്പ് അഥവാ സോഡിയം കാരണമാകുന്നു.

നാം കറിയില്‍ ചേര്‍ക്കുന്ന ഉപ്പ് മാത്രമല്ല, വാങ്ങുന്ന പല ഭക്ഷണങ്ങളിലും ഉപ്പ് കൂടുതലാണ്. ഇതുപോലെ പ്രോസസ് ചെയ്ത് വരുന്ന പല ഭക്ഷണങ്ങളിലും ഉപ്പുണ്ടാകും. നാം വാങ്ങുന്ന ബ്രെഡ് പോലുള്ള ഭക്ഷണ വസ്തുക്കളില്‍ പോലും ഉപ്പുണ്ടാകാറുണ്ട്. നമുക്ക് ദിവസവും 2.3 ഗ്രാം ഉപ്പ് മാത്രമേ ശരീരത്തില്‍ എത്താവൂ. എന്നാല്‍ പലപ്പോഴും 10 ഗ്രാം വരെ നാം ഉപ്പ് കഴിയ്ക്കാറുണ്ട്. നമ്മുടെ ശരീരത്തില്‍ ധാരാളം ഉപ്പെത്തുമ്പോള്‍ നമ്മുടെ ശരീരം ഇത് അരിച്ചു കളയും. എന്നാല്‍ ഇതിനൊപ്പം കാല്‍സ്യം കൂടി പോകും. കാരണം സോഡിയം മാത്രമായി അരിച്ചു കളയാന്‍ സാധ്യമല്ല. രക്തത്തിലെ കാല്‍സ്യം ഹൃദയത്തിന്, തലച്ചോറിന്, മസില്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോള്‍ അതിനായി ശരീരം എല്ലുകളിലെ കാല്‍സ്യം വലിച്ചെടുത്ത് രക്തത്തിലേയ്ക്ക് വിടും. ഇതിലൂടെ എല്ലുകളുടെ കാല്‍സ്യം കുറയും.

ചുവന്ന ഇറച്ചി അമിതമായാല്‍ എല്ലുകള്‍ക്ക കേടാണ്. ചെറിയ അളവില്‍ കഴിയ്ക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ. എന്നാല്‍ അളവ് കൂടിയാല്‍ ഇത് നമ്മുടെ ശരീരത്തിലെ ഫോസ്ഫറസ്-കാല്‍സ്യം ബാലന്‍സ് തെറ്റിയ്ക്കുന്നു ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നു. ഇത് കഴിയ്ക്കുമ്പോള്‍ ഒരു തവണ 90 ഗ്രാമില്‍ താഴെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം കഴിയ്ക്കാം. ഇതെല്ലാം ശ്രദ്ധിയ്ക്കുന്നതിലൂടെ ഭക്ഷണത്തിലൂടെ എല്ലുകളുടെ ബലം കുറയ്ക്കുന്നത് തടയാന്‍ സാധിയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...