കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് കാമ്പയിന്‍ ; ജില്ല കളക്ടര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുളമ്പുരോഗ, ചര്‍മമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കുമ്പഴ മാടപ്പള്ളി ഫാമില്‍ നിര്‍വഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിതമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ സ്‌ക്വാഡ് ക്ഷീരകര്‍ഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവെയ്പ്പ് നല്‍കും.

നാലുമാസത്തിന് താഴെ പ്രായമായ കിടാവ്, ഏഴു മാസത്തിനു മുകളില്‍ ഗര്‍ഭമുള്ള ഉരുക്കള്‍ എന്നിവയെ കുളമ്പുരോഗ കുത്തിവെയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാലുമാസത്തിന് മുകളില്‍ പ്രായമായ കിടാരികള്‍ക്കും ഗര്‍ഭാവസ്ഥയിലുള്ള പശുക്കള്‍ക്കും ചര്‍മമുഴ രോഗപ്രതിരോധ കുത്തിവെയ്പ്പ് എടുക്കാം. എരുമകള്‍ക്ക് ചര്‍മമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് ആവശ്യമില്ല. ജില്ലയിലെ 64,417 കാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി 103 സ്‌ക്വാഡുകള്‍ സജ്ജമാണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ ഡോ. ഡെന്നിസ് തോമസ്, ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ. എബി. കെ. എബ്രഹാം, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...