ഏറെ കരുതലോടെ കാക്കേണ്ട അവയവങ്ങളിലൊന്നാണ് കണ്ണ്. ശ്രദ്ധക്കുറവും വേണ്ടത്ര പരിചരണം ലഭിക്കാത്തതുമൂലവും കാഴ്ചശക്തിയെ ബാധിച്ചേക്കാം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലക്കറികള്‍, കാരറ്റ്, മധുരക്കിഴങ്ങ്, പേരക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്താം.
കാരറ്റ്
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിനും മികച്ചതാണ് കാരറ്റ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ഉപയോഗിച്ചാണ് ശരീരം വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്നത്. വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകമാണ്. ഇത് കൂടാതെ, കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ല്യൂട്ടെയന്‍ എന്ന ആന്റിഓക്‌സിഡന്റും കാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും രാത്രിയിലെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ, മധുരക്കിഴങ്ങിലെ മറ്റ് കരോട്ടിനോയിഡുകളും കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നു.
പേരക്ക
വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് പേരക്ക. തിമിര സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.
നെല്ലിക്ക
വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. ഇത് കാഴ്ച ശക്തി വര്‍ധിപ്പിച്ച് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നു. ഇത് കണ്ണിനെ ബലപ്പെടുത്തുകയും കോര്‍ണിയയില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഇലക്കറികള്‍
പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. ഇലക്കറികളില്‍, പ്രത്യേകിച്ച് പച്ചനിറമുള്ളവയെല്ലാം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. ല്യൂട്ടെയ്ന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇലക്കറികള്‍ കാഴ്ചശക്തി ഏറെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.