പച്ചത്തുരുത്ത് വ്യാപനത്തിന് വിപുല കര്‍മപരിപാടികളുമായി ഹരിതകേരളം മിഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകളുടെ വ്യാപനത്തിന് ബൃഹത് പരിപാടിയുമായി ഹരിതകേരളം മിഷന്‍. 1000 ത്തിലധികം പുതിയ പച്ചത്തുരുത്തുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയില്‍ ഒന്നു വീതം എന്ന തോതില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകള്‍ നടും. ഇതിനു പുറമേ 405 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 870 പുതിയ പച്ചത്തുരുത്തുകള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടക്കമാകും. പുതിയ പച്ചത്തുരുത്തുകളില്‍ 203 എണ്ണവും കാസര്‍ഗോഡ് ജില്ലയിലാണ്. 50 ഏക്കറില്‍ ചവറ കെഎംഎംഎല്ലില്‍ ആരംഭിക്കുന്ന പച്ചത്തുരുത്ത് വ്യവസായ സ്ഥാപനങ്ങളുടെ വളപ്പില്‍ തീര്‍ക്കുന്ന പച്ചത്തുരുത്തില്‍ ശ്രദ്ധേയമാകും.

തിരുവനന്തപുരത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ രണ്ട് ഏക്കറിലും പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജ് കാമ്പസ്, ആലപ്പുഴ കെ.എസ്.ഡി.പി. എന്നിവിടങ്ങളില്‍ 10 ഏക്കര്‍ വീതവും സ്ഥലങ്ങളില്‍ പച്ചത്തുരുത്തിന് തുടക്കം കുറിക്കും. ഒരു ബ്ലോക്കില്‍ ചുരുങ്ങിയത് ഒരു മാതൃകാ പച്ചത്തുരുത്തും ഇതോടൊപ്പം സജ്ജമാക്കും. കണ്ടല്‍ ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടല്‍ ചെടികള്‍ മാത്രം ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകള്‍ ആരംഭിക്കും. ഇതിനുപുറമെ ദക്ഷിണ റെയില്‍വേയുമായി ചേര്‍ന്ന് തെക്കന്‍ ജില്ലകളിലെ വിവിധ ഇടങ്ങളിലായി ഏഴു ഏക്കറിലും പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന ; മൂന്നുപേർക്ക് പരിക്ക്

0
അതിരപ്പിള്ളി : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന...

ഇറാന്‍ സംഘര്‍ഷം : മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

0
ടെഹ്‌റാൻ : ഇറാന്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമണങ്ങള്‍...

മുറിയിലെ അലമാരയിൽ നിന്ന് കണ്ടെത്തിയത് 0.665 ഗ്രാം എംഡിഎംഎ ; കൊറിയർ സ്റ്റാൻലി പിടിയിൽ

0
പത്തനംതിട്ട: ജില്ലയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ 'ഓപ്പറേഷൻ തണ്ടറി'ന്‍റെ ഭാഗമായി...

വ്യാജ പ്രവർത്തിപരിചയ രേഖകൾ ഹാജരാക്കി ; 27 നഴ്സുമാരെ പുറത്താക്കി ഖത്തർ

0
ദോഹ : വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി...