അരൂര്‍: ഒരുവര്‍ഷം മുമ്പുണ്ടായ അടിപടിയുടെ വൈരാഗ്യത്തിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേനാക്കോട്ടിച്ചിറ ദീപു സത്യന് (29), അരൂക്കുറ്റി രണ്ടാം വാര്‍ഡ് തൗണ്ടക്കേരില് വൈശാഖ്(28) എന്നിവരാണ് പിടിയിലായത്. വാഹനാപകടം എന്ന നിലയില്‍ തുടങ്ങിയ അന്വേഷണം വഴിതിരിവിലായതോടെയാണ് ഇവർ അറസ്റ്റിലായത്. 30ഓളം സി.സി. ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് 2023 ജനുവരിയില്‍ അരൂര്‍ റസിഡന്‍സി ബാര്‍ ഹോട്ടലില്‍ നടന്ന അടിപിടിയുടെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവമെന്ന് തെളിഞ്ഞത്. സി.സി. ടി.വി പരിശോധിച്ചപ്പോള്‍ വാഹനം മനപൂര്‍വ്വം ഇടിപ്പിക്കുന്നതായി പൊലീസിന് വ്യക്തമായി. തുടര്‍ന്ന് മറ്റ് സി.സി. ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നമ്പര്‍ വ്യക്തമായി. ഉടമയായ ദീപുവിനെ ചോദ്യം ചെയ്തപ്പോഴാണ് പഴയ വൈരാഗ്യത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























