കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബോളിവുഡ് ഗായകൻ കെകെയുടെ അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പോലീസ്. കൊൽക്കത്തയിലെ ഒരു സംഗീത പരിപാടിക്ക് പോകുകയായിരുന്ന ഇദ്ദേഹം യാത്രാമധ്യേ ഗ്രാൻഡ് ഹോട്ടലിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. മരണകാരണം കണ്ടെത്താൻ ബുധനാഴ്ച എസ്.എസ്.കെ.എം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കൊൽക്കത്തയിൽ നടക്കുന്ന പരിപാടിയുടെ സംഘാടകരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

ബോളിവുഡ് ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളി ഗായകനാണ് കെ.കെ എന്ന  കൃഷ്ണകുമാർ കുന്നത്ത് (53). കൊൽക്കത്തയിൽ പരിപാടി അവതരിപ്പിക്കാൻ പോകുകയായിരുന്ന അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ  ഗോവണിപ്പടിയിൽ നിന്ന് വീഴുകയായിരുന്നു. സംഗീത ലോകത്ത് കെ.കെ എന്നറിയപ്പെടുന്ന അദ്ദേഹം വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഉടൻ തന്നെ കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...