Friday, May 10, 2024 1:58 pm

തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേര്‍ക്ക് രോഗലക്ഷണമുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തി. ഇതോടെ കോളജില്‍ നടന്നുവന്ന കലോത്സവം മാറ്റിയതായി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 15ന് കോളേജ് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയറിളക്കം ബാധിച്ച് ഏറെ പേര്‍ ചികിത്സ തേടിയിരുന്നു. മറ്റ് കുട്ടികള്‍ക്കും വയറിളക്ക ലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്നാണ് കോളേജ് കോമ്പൗണ്ടിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ചിലര്‍ പരിശോധന നടത്തിയത്. അതിന്റെ ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്. രണ്ട് പേരുടെ ഫലമാണ് പോസിറ്റിവായത്. ആരോഗ്യവകുപ്പ് അധികൃതര്‍ കോളജിലെത്തി പ്രിന്‍സിപ്പലുമായി സംസാരിച്ചു. ആര്‍ട്‌സ് ഫെസ്റ്റിവല്‍ സംഘാടകരുമായും ചര്‍ച്ച നടത്തി.

കോളേജില്‍ വയറിളക്ക സംബന്ധ ലക്ഷണങ്ങളുമായി ധാരാളം വിദ്യാര്‍ഥികളുണ്ടെങ്കിലും പലരും പരിശോധനക്ക് മടിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് വിധേയമാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന ബാക്ടീരിയ പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണസാധ്യതയുമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല ; ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്‍റെ കൊടുങ്കാറ്റ് –...

0
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര...

മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ചു ; മുംബൈയിൽ മൂന്ന് യുവതികൾ പിടിയിൽ

0
മുംബൈ: മദ്യപിച്ച് ലക്കുകെട്ട് പോലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ,...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം ; മൂന്നുപേര്‍ അറസ്റ്റിൽ

0
മീ​ന​ങ്ങാ​ടി: ഫു​ട്പാ​ത്തി​ല്‍വെ​ച്ച് യു​വാ​വി​നെ കു​പ്പി ഗ്ലാ​സു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍...

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ ഗൺമാൻമാരെ ചോദ്യം ചെയ്തു ; മർദനം മുഖ്യമന്ത്രിയുടെ ജീവൻ...

0
തിരുവനന്തപുരം : നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍...