ജമ്മു : ഏറ്റുമുട്ടല്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അര്‍ധ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. രണ്ട് പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയ്ബ, ദി റസിസ്റ്റന്‍സ് ഫോഴ്‌സ് പ്രവര്‍ത്തകരാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞു. ഷോപിയാന്‍ സ്വദേശിയായ സമീര്‍ അഹ്മദ് ഷായാണ് മരിച്ചവരില്‍ ഒരാള്‍. പുല്‍വാമ പ്രദേശവാസിയായ റയിസ് അഹ്മദാണ് രണ്ടാമന്‍. ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് പോലിസ് ആയുധങ്ങളും അപകടകരമായ മറ്റ് വസ്തുക്കളും കണ്ടെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.
ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടല്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment