താമരക്കുളത്ത് മിനിലോറി കടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കൊല്ലം – തേനി ദേശീയ പാതയില്‍ താമരക്കുളം ചാവടി ജങ്ഷനില്‍ കാര്‍ബണ്‍ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി പോയ മിനിലോറി നിയന്ത്രണം തെറ്റി പലചരക്ക് കടയില്‍ ഇടിച്ചു കയറി. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന്റെ പിന്‍ചക്രം തെറിച്ചു വീണത് 100 മീറ്ററോളം അകലെയുള്ള പുരയിടത്തില്‍. പലചരക്കുവ്യാപാര സ്ഥാപനത്തിന്റെ ഏറിയ ഭാഗവും തകര്‍ന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. താമരക്കുളം ചാവടി ജങ്ഷനില്‍ എത്തിയ മിനിലോറിയുടെ ആക്സില്‍ ഒടിഞ്ഞ് പിന്‍വശത്ത ഒരു ചക്രം തെറിച്ചു പോകുകയും തുടര്‍ന്ന് നിയന്ത്രണംതെറ്റി കടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഡ്രൈവര്‍ ശാസ്താംകോട്ട സ്വദേശി അഖില്‍, സഹായി ശബരി എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. താമരക്കുളം സ്വദേശി നന്ദനന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ദേവീ സ്റ്റോഴ്സിലേക്കാണ് മിനിലോറി ഇടിച്ചു കയറിയത്. ഈ സമയം നന്ദനന്‍പിള്ള ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയിരുന്നു. കട അടഞ്ഞുകിടന്നിരുന്നതിനാല്‍ ആളപായം ഒഴിവായി. നൂറനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...