ഒളിപ്പോരാളികള്‍ മ്യാന്‍മാര്‍ സൈന്യത്തിന്റെ താവളം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക് : തായ്‌ലാന്‍ഡ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മ്യാന്‍മാര്‍ സൈന്യത്തിന്റെ താവളം കാരെന്‍ ഒളിപ്പോരാളികള്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സൈനികകേന്ദ്രം ആക്രമിച്ചതെന്നും നേരം വെളുക്കുന്നതിനുമുമ്പേ തീയിട്ടു നശിപ്പിച്ചെന്നും കാരെന്‍ നാഷണല്‍ യൂണിയന്‍ വക്താവ് പദോ സോ തോ നീ അറിയിച്ചു.

ആക്രമണത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍ തായ്‌ലാന്‍ഡിലെ ഒരു വനിതയ്ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍നിന്ന് കൂടുതല്‍ സ്വയംഭരണാധികാരം നേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈനികത്താവളം പിടിച്ചെടുത്തതു സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കാരെന്‍ സായുധസംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈന്യം വ്യോമാക്രമണം നടത്തി. മേഖലയില്‍ സൈനികവിന്യാസം വര്‍ധിപ്പിച്ചിട്ടുമുണ്ട്.കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് സൈന്യം തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...