ശ്രീനഗര്‍: ജമ്മു കഷ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. മുമ്പ് സൈനികനെ കൊലപ്പെടുത്തിയ ഭീകരന്‍ ആരിഫ് ഹജമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ കവാരിഗാം ഗ്രാമത്തില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്കുള്ള വഴികള്‍ അടിച്ചിരിക്കുകയാണ്.