ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആസ്സാം : ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 ഭീകരര്‍ കൊല്ലപ്പെട്ടു. അസ്സമിലെ പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സുരക്ഷാ സൈന്യം വധിച്ചത്. വധിക്കപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു.

എകെ.47 തോക്കുകള്‍, വെടിയുണ്ടകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച പ്രദേശവാസികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു സുരക്ഷാ സേന. എന്നാല്‍ ഇതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പോലീസും അസ്സം റൈഫിള്‍സും സംയുക്തമായായിരുന്നു പരിശോധന. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...