ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുഖന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് പടിഞ്ഞാറയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുഖന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകള്‍ക്കായുളള തിരച്ചില്‍ ബാണാസുര വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ സേന എത്തി നടത്തുന്നുണ്ട്. കൊല്ലപ്പെട്ടത് വേല്‍മുരുകനാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് വയനാട് എസ്‌പി ജി പൂങ്കുഴലി പറഞ്ഞു. ഇയാളുടെ ബന്ധുക്കള്‍ ഇതുവരെ സമീപിച്ചില്ല.

ബപ്പനം പാസ്കരന്‍മല വനത്തില്‍ ഇന്നലെ രാവിലെ ഒമ്പതേകാലോടെയായിരുന്നു ഏറ്റുമുട്ടല്‍. കോ​​​യ​​​മ്പത്തൂ​​​രി​​​ല്‍​​​നി​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ എ​​​ത്തി​​​യ ത​​​മി​​​ഴ്നാ​​​ട് ക്യൂ ​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തു വേ​​​ല്‍​​​മു​​​രു​​​ക​​​നാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. പെ​​​രി​​​യ​​​കു​​​ള​​​ത്തെ സെ​​​ന്തു-​​​അ​​​ണ്ണ​​​മ്മാ​​​ള്‍ ദ​​​മ്പതി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് 32കാ​​​ര​​​നാ​​​യ വേ​​​ല്‍​​​മ​​​രു​​​ക​​​ന്‍. സി​​​പി​​​ഐ (​​​മാ​​​വോ​​​യി​​​സ്റ്റ്)​​​ ക​​​ബ​​​നി ദ​​​ള​​​ത്തി​​​ലെ മു​​​ന്‍ അം​​​ഗ​​​മാ​​​ണ് ഇ​​യാ​​ള്‍.
കൊ​​​ല്ല​​​പ്പെ​​​ട്ട​​​തു വേ​​​ല്‍​​​മു​​​രു​​​ക​​​നാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സും ത​​​മി​​​ഴ്നാ​​​ട് ക്യു ​​​ബ്രാ​​​ഞ്ചും ഔ​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ബ​​​ന്ധു​​​ക്ക​​​ള്‍ മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷ​​​മേ കൊ​​​ല്ല​​​പ്പെ​​​ട്ട വ്യ​​​ക്തി​​​യെ സം​​​ബ​​​ന്ധി​​​ച്ചു സ്ഥി​​​രീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​കൂ​​​വെ​​​ന്നു ക്യൂ ​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു.

2019 ഒക്ടോബര്‍ 28, 29 തീയതികളില്‍ അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ മാവോയിസ്റ്റുകള്‍ പ്രതികാരം ചെയ്യാനൊരുങ്ങുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു പോലീസ്-തണ്ടര്‍ബോള്‍ട്ട് സംഘം മേഖലയില്‍ പരിശോധന ശക്തമാക്കിയിരുന്നു.

സായുധരായ ആറംഗ മാവോയിസ്റ്റ് സംഘമാണു വെടിവെച്ചതെന്നും ഇവരില്‍നിന്ന് റൈഫിളും ലഘുലേഖകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. എന്നാല്‍, വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നും ഏകപക്ഷീയമായി മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ആരോപിച്ചു മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...