ക​​​ന​​​ക​​​മ​​​ല ഐ​​​എ​​​സ് കേ​​​സ് : ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന എ​​​ട്ടാം പ്ര​​​തി സി​​​ദ്ദി​​​ഖ് ഉ​​​ല്‍ അ​​​സ്‌​​​ല​​​മി​​​നെ എ​​​ന്‍​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്തു

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: ക​​​ന​​​ക​​​മ​​​ല ഐ​​​എ​​​സ് കേ​​​സി​​​ല്‍ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന എ​​​ട്ടാം പ്ര​​​തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്യാ​​​കു​​​ള​​​ങ്ങ​​​ര സ്വ​​​ദേ​​​ശി സി​​​ദ്ദി​​​ഖ് ഉ​​​ല്‍ അ​​​സ്‌​​​ല​​​മി​​​നെ എ​​​ന്‍​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്തു. അന്‍സാര്‍ ഉല്‍ ഖലീഫ കേരളയുടെ പ്രവര്‍ത്തകനായ അസ്‌ലാം കനകമലയിലെ ഒത്തു കൂടലിനു ശേഷം സൗദി അറേബ്യയിലേക്കു കടന്നിരുന്നു. അവിടെ നിന്നു നാടു കടത്തിച്ചു ഡല്‍ഹിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വെള്ളിയാഴ്ച വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ നല്‍കി. കനകമല ഐഎസ് കേസിലെ മറ്റൊരു പ്രതി മുഹമ്മദ് പോളക്കാനിയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ജോര്‍ജിയയിലായിരുന്ന മുഹമ്മദിനെ കൊച്ചിയിലെത്തിച്ചാണ് എന്‍ഐഎ നേരത്തേ അറസ്റ്റ് ചെയ്തത്. കേസിലെ 6 പ്രതികള്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ വര്‍ഷം എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. മുഹമ്മദിനെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും വിദേശത്തേക്കു കടന്നതിനാല്‍ വിചാരണ നേരിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...