കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ അവശനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ അവശനിലയില്‍ കണ്ടെത്തി. മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളെ ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ് (77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ നരകയാതന അനുഭവിച്ചത്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പോലീസ് കര്‍ശന നിര്‍ദേശം നല്‍കി.

ഒരു വര്‍ഷം മുന്‍പ് ആണ് ഇര്‍വിന്‍ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച്‌ വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്. അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....