തലശേരി കടല്‍ തീരത്ത് കരയ്ക്കടിഞ്ഞ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തലശേരി : തലശേരി കടല്‍ തീരത്ത് കരയ്ക്കടിഞ്ഞ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലൂക്കര സ്വദേശിയുടെ മൃതദേഹമാണ് തിങ്കളാഴ്‌ച്ച രാവിലെ തലശ്ശേരി കടല്‍ തീരത്ത് കണ്ടെത്തിയത്. മുക്കില്‍ പീടികക്കടുത്ത കുയ്യിലടത്ത് യൂസഫിന്റെ മൃതദേഹമാണ് തലശ്ശേരി കടല്‍ പാലത്തിന് സമീപം കണ്ടെത്തിയത്. നീന്തല്‍ വിദഗ്ധന്‍ മന്‍സൂറിന്റെ സഹായത്തോടെ തലശ്ശേരി തീരദേശ പോലീസ് മൃതദേഹം കരയിലെത്തിച്ചു.

ഗവ.ജനറല്‍ ആശുപത്രിയിലെ പരിശോധനക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത്. ബംഗളൂരുവില്‍ കച്ചവടം നടത്തിയിരുന്ന യൂസഫ് ലോക്ക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയതായിരുന്നു. ഞായറാഴ്‌ച്ച വീട്ടില്‍ നിന്നും പുറത്ത് പോയ യൂസഫ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. നബീസയാണ് ഭാര്യ. മക്കള്‍ : ഷഫീഖ്, ഷരീഫ്, ഷൗക്കത്ത് (മൂവരും ഗള്‍ഫ്) ഷഫീജ, ഷഫീന, ഷാന .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....