ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ 58 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമം ഒരാള്‍ അറസ്റ്റില്‍. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നിന്നാണ് യാത്രക്കാരനില്‍ നിന്ന് പണം പിടിച്ചെടുത്തത്. 5000 ഡോളറും 2,62,500 സൗദി റിയാലുമാണ് പിടിച്ചെടുത്തത്. ഇവയുടെ ഇന്ത്യന്‍ മൂല്യം ഏകദേശം 58,16,625 രൂപയാണ്.
ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന യാത്രക്കാരന്റെ പേരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് പരിശോധന നടത്തിയത്. ഇയാളുടെ ബാഗേജ് വിശദമായി പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ച നിലയിലുള്ള വിദേശ കറന്‍സികള്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയ്‌ക്ക് ശേഷം കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പണം പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം കണ്ടെടുത്ത കറന്‍സികള്‍ കസ്റ്റംസ് കമ്മീഷണര്‍ പ്രസിഡന്റിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു.