50 ലക്ഷത്തിന്‍റെ വിദേശമദ്യം പിടികൂടിയ സംഭവം ; പ്രതിയുടെ വീട്ടിൽ റെയ്​ഡ് നടത്തി

For full experience, Download our mobile application:
Get it on Google Play

ക​ഴ​ക്കൂ​ട്ടം: പാ​ല്‍ വ​ണ്ടി​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 50 ല​ക്ഷം രൂ​പ വി​ല​യു​ള്ള വി​ദേ​ശ​മ​ദ്യം തൃ​ശൂ​രി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്‌​ഡി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ മ​ക​ന്‍ കു​ള​ത്തൂ​ര്‍ മു​ക്കോ​ല​യ്ക്ക​ല്‍ വി​ജ​യ​മ്മ ട​വ​ര്‍ പു​ളി​മൂ​ട് തെ​ക്കേ​വി​ളാ​കം വീ​ട്ടി​ല്‍ കൃ​ഷ്ണ​പ്ര​കാ​ശി​ന്‍റെ (24) വീ​ട്ടി​ല്‍​നി​ന്നാ​ണ് അ​ന്ത​ര്‍​സം​സ്ഥാ​ന വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ്​ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. സു​ധീ​ഷ് കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്​​ഡ് ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ച​യാ​ണ് പാ​ല്‍ വ​ണ്ടി​യി​ല്‍ മ​ദ്യം ക​ട​ത്ത​വേ തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി​യി​ല്‍ വെ​ച്ച്‌ കൃ​ഷ്ണ​പ്ര​കാ​ശ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കൊ​പ്പം കൊ​ല്ലം സ്വ​ദേ​ശി​യും പി​ടി​യി​ലാ​യി. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ടാ​ന​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 3600 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ഓ​ണ​ക്കാ​ല​ത്ത് വി​ല്‍​പ​ന ന​ട​ത്താ​ന്‍ പു​തു​ച്ചേ​രി​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ ഇ​തി​നു മു​മ്പും മ​ദ്യം വ​ന്‍ തോ​തി​ല്‍ ക​ട​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നെ​ന്ന്​ എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...