വില്‍പന നടത്താനായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ലോക്ക്ഡൗണ്‍ ദിവസങ്ങളിലും ഡ്രൈ ഡേ ആയ ഒന്നാം തീയതികളിലും വില്‍പന നടത്താനായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പോലീസ് പിടികൂടി. 211 കുപ്പിയിലായി 105.5 ലിറ്റര്‍ വിദേശ മദ്യവുമായി പൊന്‍കുന്നത്തെ ശ്യാം ഹോട്ടല്‍ ഉടമ കൂരാലി അരീപ്പാറയ്ക്കല്‍ ശരത്തിനെയാണ് (30) പൊന്‍കുന്നം പോലീസ് പിടികൂടിയത്. ബിവറേജുകളില്‍ നിന്ന് മൂന്നു ലിറ്റര്‍ വീതം മദ്യം വാങ്ങി ഇയാള്‍ സൂക്ഷിക്കുമായിരുന്നു. തുടര്‍ന്ന് മദ്യം ലഭിക്കാത്ത ദിവസങ്ങളില്‍ കൂടിയ വിലയ്ക്ക് മദ്യം വിതരണം ചെയ്യുകയായിരുന്നു പതിവ്.

420 രൂപ വിലയുള്ള ഒരു കുപ്പി മദ്യം 600 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. കഴിഞ്ഞ ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ ദിവസം ഇയാള്‍ മദ്യം വിതരണം ചെയ്‌തിരുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്‌പയുടെ നിര്‍ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എന്‍.ബാബുക്കുട്ടന്‍റെ നേതൃത്വത്തില്‍ ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ ദിവസമായ ഞായറാഴ്‌ച മദ്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഞായറാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്യാം ഹോട്ടല്‍ റെയ്‌ഡ് ചെയ്‌ത് മദ്യം പിടിച്ചെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...