വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. കോണ്‍ഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകളാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകരെയാണ് മന്ത്രി വിമര്‍ശിച്ചത്. ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും അധ്യാപക സംഘടന കുറ്റപ്പെടുത്തി.

സര്‍വീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാര്‍ ഉപയോഗിച്ച്‌ അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാള്‍ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും കുറ്റപ്പെടുത്തി. ഫോക്കസ് ഏരിയ നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടിക്കെതിരെ ബുധനാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഉപജില്ലാ കേന്ദ്രങ്ങളിലും കെ.പി.എസ്.ടി.എ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...