പുതുതായി നിര്‍മ്മിച്ച ജില്ലാ പോലീസ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുതായി നിര്‍മ്മിച്ച ജില്ലാ പോലീസ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ ഉദ്ഘാടനം മുഖമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച ലബോറട്ടോറിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. അടൂര്‍ പോലീസ് സ്‌റ്റേഷന് സമീപം നിര്‍മ്മിച്ച കെട്ടിടത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളില്‍ വളരെ നിര്‍ണായകമായ ശാസ്ത്രീയ തെളിവുകളിലൂടെ ശേഖരണവും അപഗ്രഥനവും തിരുവനന്തപുരം ഫോറന്‍സിക് ലാബിനെ ആശ്രയിക്കാതെ ഇനിമുതല്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയും.

മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസിധരന്‍ പിള്ള, മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി സജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ശശികുമാര്‍, അഡീഷണല്‍ എസ് പി ബിജി ജോര്‍ജ്ജ് ടി, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സാബു, ജില്ലാക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ്‌കുമാര്‍, എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമണ്ടാന്റ് സന്തോഷ്‌കുമാര്‍ പി പി, സയന്‍ടിഫിക് ഓഫീസര്‍ ചന്ദ്രലേഖ വി എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...