മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ നിയമനിർമ്മാണം ഉടനെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ നിയമനിർമ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നിയമ നിർമ്മാണത്തിൻ്റെ കരട് ബിൽ തയ്യാറായതാണ്. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ പരിമിതിയിൽ നിന്ന് കൊണ്ടാണ് കേരളം പുതിയ നിയമ നിർമ്മാണം കൊണ്ടുവരുന്നത്. കരട് ബിൽ മന്ത്രിസഭ അംഗീകരിച്ച ശേഷം സർക്കാറിന്റെ അധികാരങ്ങൾ ഉപയാഗിച്ച് ഈ മേഖലയിൽ ഇടപെടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാറിൻ്റെ വനം-വന്യജീവി വകുപ്പ് നിയമം മൂലം വനം വകുപ്പ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര വനം മന്ത്രാലയമായും ക്യാബിനറ്റ് മന്ത്രിയുമായും ചർച്ചകൾ നടത്തിയെങ്കിലും അതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ നിയമനിർമ്മാണം നടത്താൻ തീരുമാനിച്ചത്. മനുഷ്യ-വന്യ ജീവി സംഘർഷം എന്നത് മനുഷ്യ വന്യ ജീവി സഹകരണമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യ- വന്യ ജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ അവബോധമുണ്ടാക്കണമെന്ന് ചടങ്ങിൽ സംസാരിച്ച പട്ടികജാതി പട്ടിക വികസനം വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. വന്യജീവി സംഘർഷം പ്രതിരോധിക്കാൻ സർക്കാർ പരമാവധി ഇടപെടലുകൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...