പത്തനംതിട്ട : സന്നിധാനത്ത് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ സംഗീതാർച്ചന അർപ്പിച്ചു. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ് അരുണിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിച്ചത്. എക്കാലത്തെയും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനങ്ങൾ കോർത്തിണക്കിയായിരുന്നു പരിപാടി. ആനയിറങ്ങും മാമലയിൽ, ഉദിച്ചുയർന്നു മാമലമേലേ, കണ്ണാടി ചില്ലോലും കണി പമ്പ, തുടങ്ങിയ ഒരുപിടി ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഒടുവിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനത്തോടെയാണ് പരിപാടി അവസാനിപ്പിച്ചത്. വനം വന്യജീവി വകുപ്പിലെ സംഗീത ട്രൂപ്പ് അംഗങ്ങളായ ഉദ്യോഗസ്ഥരാണ് സംഗീതാർച്ചനയുടെ ഭാഗമായത്. എല്ലാവർഷവും മകരവിളക്കിന് തൊട്ടുമുമ്പുള്ള ഏതെങ്കിലും ഒരു ദിവസമാണ് ഇവർ പരിപാടി അവതരിപ്പിക്കാറുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























