കൊല്ലത്ത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മർദനമേറ്റ് മരിച്ചെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തൊടിയൂരിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മർദനമേറ്റ് മരിച്ചെന്ന് പരാതി. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലീം (60) ആണ് മരണപ്പെട്ടത്. ഒരു കുടുംബ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്. പാലോലിക്കുളങ്ങര മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കൂടിയായ ഇദ്ദേഹം കൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസിൽ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇരു വിഭാ​ഗവും തമ്മിൽ നടന്ന സംഘർഷത്തിനിടെ പുറകിൽ നിന്നൊരാൾ സലീമിനെ ചവിട്ടി. ചവിട്ടേറ്റ് സലീം നിലത്തുവീണു.

ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിലവിൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. കുറച്ചു നാളുകൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം അടുത്താണ് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണത്തിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിലെ...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...