ക്ഷേത്രം വെച്ച് രാഷ്ട്രീയം കളിക്കാനില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാമക്ഷേത്രത്തില്‍ പോകും ; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രിയായതിനാല്‍ ആ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഈ ചടങ്ങിന്റെ പേരില്‍ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും ശശി തരൂര്‍ എം.പി വ്യക്തമാക്കി. പുരോഹിതര്‍ നേതൃത്വം നല്‍കേണ്ടതിന് പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഹിന്ദുവിശ്വാസികള്‍ ഉണ്ടെന്നും താന്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ലെന്നും പ്രാര്‍ത്ഥിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം പൂര്‍ണമായിട്ടില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. തെരഞ്ഞെടുപ്പിന് ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകും. എന്നാല്‍ ഈ അവസരത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു പാര്‍ട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോള്‍ ചടങ്ങ് നടത്തുന്നത്. ഹിന്ദുക്കള്‍ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും തരൂർ അറിയിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിക്ക് എവിടെയും മത്സരിക്കാമെന്നും വയനാട്ടില്‍ വീണ്ടും മത്സരിച്ചാല്‍ അത് ഗുണകരമാകുമെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ തമിഴ്‌നാട്ടിലും കര്‍ണാടകയിലും രാഹുലിന്റെ മത്സരം ഗുണം ചെയ്തു. മുസ്ലീംലീഗ് ഇത്തവണ സീറ്റ് കൂടുതല്‍ ചോദിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് അക്കാര്യത്തില്‍ അഭിപ്രായമില്ലെന്നും ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...