പ്രതിസന്ധി മാറി ; ഈറ്റവെട്ട് പുന:രാരംഭിക്കാൻ നടപടികൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പ്രമാടം : ഈറ്റവെട്ട് പുന:രാരംഭിക്കാൻ നടപടികൾ തുടങ്ങി. വനംവകുപ്പും ബാംബു കോപ്പറേഷനും തമ്മിലുള്ള തർക്കത്തെ തുടർന്ന് ആറ് മാസമായി വർക്ക് പ്ളാൻ പുതുക്കിയിരുന്നില്ല. ഇതേ തുടർന്ന് പൂങ്കാവ് മാതൃകാ ഡിപ്പോ ഉൾപ്പെടെ അടച്ചുപൂട്ടൽ ഭീഷണിയിലായി. വനംവകുപ്പ് അഞ്ച് വർഷത്തെ വർക്ക് പ്ളാൻ തയ്യാറാക്കിയ ശേഷമാണ് റാന്നി, ഗൂഡ്രിക്കൽ, വടശേരിക്കര, ആങ്ങമൂഴി റേഞ്ചുകളിൽ നിന്ന് ഈറ്റ വെട്ടാൻ ഓരോ വർഷവും ബാബു കോർപ്പറേഷന് അനുമതി നൽകുന്നത്. എന്നാൽ ഇത്തവണ കാലാവധി കഴിഞ്ഞിട്ടും വർക്ക് പ്ളാൻ പുതുക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. ഇതുമൂലം വനത്തിൽ വൻതോതിൽ ഈറ്റ വളർന്നെങ്കിലും ഇവയെല്ലാം പുഷ്പിച്ച് നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു. ശബരിമല തീർത്ഥാടന പാതയിലും ഈറ്റകൾ റോഡിലേക്ക് നിൽക്കുന്നത് യാത്രാ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കോന്നി,റാന്നി, വടശ്ശേരിക്കര റേഞ്ചുകളിൽ നിന്ന് 8200 മെട്രിക് ടൺ ഈ​റ്റ ശേഖരിക്കുന്നതിന് കോർപ്പറേഷന് അനുമതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം ഈ​റ്റ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ജി.എസ്.ടി കുടിശിക വരുത്തുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...