വനമേഖലയില്‍ നിന്ന് വിദേശിയെ ഒഴിവാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തോ​ട്ട​ങ്ങ​ളെ സ്വാ​ഭാ​വി​ക വ​ന​മാ​ക്കാ​ന്‍ ന​ട​പ​ടി പു​രോ​ഗ​മി​ക്ക​വെ, വ​ന​മേ​ഖ​ല​ക​ളി​ല്‍ വി​ദേ​ശീ​യ ഇ​നം വൃ​ക്ഷ​ത്തൈ ന​ടീ​ല്‍ വ​നം​വ​കു​പ്പ്​ അ​വ​സാ​നി​പ്പി​ക്കു​ന്നു. 2018 മു​ത​ല്‍ ഈ​ ​ന​ട​പ​ടി​ക​ള്‍​ക്ക്​ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ഇ​ത്ത​രം തോ​ട്ട​ങ്ങ​ള്‍ സ്വാ​ഭാ​വി​ക വ​ന​വി​സ്തൃ​തി കു​റ​ക്കു​ന്നെ​ന്നും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​ന്നെ​ന്നും ക​ണ്ടെ​ത്തി​യാ​ണ്​ തീ​രു​മാ​നം​ ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. വ​ന​വി​സ്തൃ​തി കു​റ​യു​ന്ന​ത്​ കാ​ര​ണം കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക്​ ചേ​ക്കേ​റു​ന്ന​താ​യും വി​ല​യി​രു​ത്തു​ന്നു. തോ​ട്ട​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​വ​ന​മാ​ക്കി മാ​റ്റു​ന്ന​തി​നൊ​പ്പം കാ​ട്ടാ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക്​ കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ ഉ​റ​പ്പാ​ക്കും. വ​ന​മേ​ഖ​ല​ക​ളി​ല്‍ ഏ​താ​ണ്ട്​ 30,000 ത്തോ​ളം ഹെ​ക്ട​റി​ലാ​ണ്​ വി​ദേ​ശീ​യ വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ട​ത്. യൂ​ക്കാ​ലി​പ്​​റ്റ​സ്​, അ​ക്കേ​ഷ്യ, മാ​ഞ്ചി​യം, വാ​റ്റി​ല്‍ എ​ന്നീ ഇ​ന​ങ്ങ​ള്‍ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യാ​ണ്​ ന​ട്ട​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​വ സ്വാ​ഭാ​വി​ക​വ​ന​മാ​ക്കും.

വ​ന​ത്തി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന മ​ഞ്ഞ​ക്കൊ​ന്ന, ല​ന്‍റാ​ന, മൈ​ക്കേ​നി​യ തു​ട​ങ്ങി​യ മ​ര​ങ്ങ​ര്‍ നീ​ക്കം ചെ​യ്യും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണ്​ സം​ര​ക്ഷ​ണം, ജ​ല​സം​ര​ക്ഷ​ണം, ചെ​ക്ക്​​ഡാം നി​ര്‍​മാ​ണം, കു​ളം നി​ര്‍​മാ​ണം, പു​ല്‍​മേ​ടു​ക​ളു​ടെ​യും ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ​വ ന​ട​ത്തും.വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. 620 കോ​ടി​യു​ടെ അ​ഞ്ചു​വ​ര്‍​ഷ പ​ദ്ധ​തി​ക്ക്​ ചീ​ഫ്​ വൈ​ല്‍​ഡ്​ ലൈ​ഫ്​ വാ​ര്‍​ഡ​ന്‍ സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു. സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ 25 ടെ​റി​ട്ടോ​റി​യ​ല്‍ ഡി​വി​ഷ​നു​ക​ളി​ലെ​യും 10 വൈ​ല്‍​ഡ് ​ലൈ​ഫ്​ ഡി​വി​ഷ​നു​ക​ളി​ലെ​യും പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 685 കി​ലോ​മീ​റ്റ​ര്‍ സോ​ളാ​ര്‍ പ​വ​ര്‍ ഹാ​ങ്ങി​ങ്​​ ​​ഫെ​ന്‍​സ്​, 132 കി​ലോ​മീ​റ്റ​ര്‍ ആ​ന കി​ട​ങ്ങ്​ എ​ന്നി​വ പു​തു​താ​യി നി​ര്‍​മി​ക്കും. പ​ത്തു​വ​ര്‍​ഷ​ത്തി​നി​ടെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം 1088 പേ​ര്‍​ മ​രി​ച്ച​ത്​​ ഗൗ​ര​വ​മാ​യി ക​ണ്ടാ​ണ്​ സ്വാ​ഭാ​വി​ക വ​ന​വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള പു​തി​യ നീ​ക്ക​ങ്ങ​ള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...