വനാതിര്‍ത്തികളിലെ കാട്ടുതീ തടയാനുള്ള നടപടികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തെന്മല : കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കന്‍ വനാതിര്‍ത്തികളിലെ പുല്ലും മറ്റും കത്തിച്ചു തുടങ്ങി. തെന്മല ഡിവിഷനിലെ കഴുതുരുട്ടി, തെന്മല വനാതിര്‍ത്തികളിലെ ഉണങ്ങിയ പുല്ലുകളാണ് കത്തിച്ചുകൊണ്ടിരിക്കുന്നത്. വനാതിര്‍ത്തികളില്‍ റോഡിനോടും ജനവാസമേഖലയോടും ചേര്‍ന്ന പ്രദേശത്താണ് പ്രത്യേക തയ്യാറെടുപ്പുകള്‍. അതിര്‍ത്തി തിരിച്ച്‌ പുല്ലും കരിയിലയും ഒഴിവാക്കുന്നുണ്ട്.

വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ കഴിഞ്ഞദിവസം ക്ലാസുകള്‍ സംഘടിപ്പിച്ചു. പകല്‍ വനാതിര്‍ത്തികളില്‍ ജീവനക്കാരുടെ നിരീക്ഷണം ഉറപ്പുവരുത്തും. ഇതിനായി വനമേഖലകള്‍ ഓരോ ബ്ലോക്കാക്കി ആറുവീതം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തീപടരാന്‍ സാധ്യതയുള്ള കുന്നുകളില്‍ ചെറിയ കന്നാസുകളില്‍ വെള്ളം സൂക്ഷിക്കും. ജീവനക്കാര്‍ക്ക് സ്വയരക്ഷയ്ക്കുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....