ഇടുക്കി : മറയൂരിൽ ചന്ദന മരങ്ങൾക്ക് കാവൽ നിന്ന വനം വകുപ്പ് താൽക്കാലിക വാച്ചർ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പൻപാറ പാക്കു പറമ്പിൽ ബാബു പി ബി ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ചന്ദനകാട്ടിലെ ഏറുമാടത്തിലായിരുന്നു ബാബുവിന്‍റെ ജോലി. പുലര്‍ച്ചെ ഡ്യൂട്ടി മാറാനെത്തിയ വാച്ചര്‍മാരാണ് ബാബുവിനെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മറയൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും.
മറയൂരിൽ ചന്ദന മരങ്ങൾക്ക് കാവൽ നിന്ന വനം വകുപ്പ് താൽക്കാലിക വാച്ചർ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു
Recent News
Advertisment