Wednesday, December 6, 2023 2:18 pm

കണ്ണങ്കകര കുമ്പഴ റോഡ് നന്നാക്കണം : പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പത്തനംതിട്ട: തകര്‍ന്നുകിടക്കുന്ന കുമ്പഴ കണ്ണങ്കര റോഡ് ഒരു വര്‍ഷമായിട്ടും ഗതാഗതയോഗ്യമാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയും എം.എല്‍.എ യുടെ കഴിവുകേടും ആണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലെ നിരവധി റോഡുകള്‍ പൈപ്പ് ഇടാന്‍ വെട്ടിപ്പൊളിച്ചിട്ട് അവ പുനരുദ്ധാരണം നടത്തുന്നതിന് അധികാരികള്‍ ശ്രമിക്കുന്നില്ല.

ncs-up
asian
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ ഉപവാസ സമരം ഉള്‍പ്പെടെ നടത്തിയിട്ടും യാതൊരു നടപടിയും കൈകൊണ്ടണ്ടില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. തിരുവല്ല-കുമ്പഴ റോഡ്, കുമ്പഴ തൊട്ട് പത്തനംതിട്ട വരെ തകര്‍ന്നു കിടക്കുന്ന ടി.കെ റോഡ് എന്നിവ അടിയന്തിരമായി പണി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്‍റ് സജി അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, സിന്ധു അനില്‍, ജി.ആര്‍ ബാലചന്ദ്രന്‍, അബ്ദുള്‍കലാം ആസാദ്, എ. ഫറൂക്ക്, നാസര്‍ തോണ്ടമണ്ണില്‍, പി. കെ ഇക്ബാല്‍, നഹാസ് പത്തനംതിട്ട, അഫ്സല്‍ ആനപ്പാറ, രാജു നെടുവേലിമണ്ണില്‍, അംബിക വേണു, അന്‍സാര്‍ മുഹമ്മദ്, ദാസ് കൈനിക്കര, ബാസിത് താക്കറെ, അനു വര്‍ഗ്ഗീസ്, അജിത് മണ്ണില്‍, ഇന്ദിരാ പ്രേം, റോയി മണക്കാട്ട്, റെജി ഓലിക്കല്‍, ജോര്‍ജ്ജ് സക്കറിയ, അജേഷ് കൊയിക്കല്‍, ജോണ്‍സണ്‍ മാടപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പനികള്‍ക്കെതിരെ ജാഗ്രത ; ‘സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

0
എറണാകുളം : പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ...

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

0
തിരുവനന്തപുരം : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ...

ഉന്നതവിദ്യാഭ്യാസരം​​ഗം കാവിവത്കരിക്കുന്നുവെന്ന് ആരോപണം ; എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ്...

ഐഎഫ്എഫ്കെ 2023 ; സുഡാനിൽ നിന്നുള്ള ‘ഗുഡ്ബൈ ജൂലിയ’ ഉദ്‌ഘാടന ചിത്രം

0
തിരുവനന്തപുരം : ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉദ്ഘാടന ചിത്രമാകുന്നത് സുഡാനിൽ നിന്നാണ്. നവാഗത...