സ്വാഭാവിക വനവത്കരണം നടപ്പാക്കാനൊരുങ്ങി വനംവകുപ്പ് ; ലക്ഷ്യം ഇതാണ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനവത്കരണം ഉടൻ നടപ്പാക്കും. മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസിലാക്കിയശേഷം, അതിനനുസരിച്ചുള്ള വൃക്ഷങ്ങളാണ് വച്ചുപിടിപ്പിക്കുക. കൂടാതെ, ചില മേഖലകളിൽ സ്വാഭാവിക പുൽമേടുകളും സൃഷ്ടിക്കുന്നതാണ്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സ്വാഭാവിക വനവത്കരണം നടപ്പാക്കിയിട്ടുണ്ട്.

സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കുന്നതോടെ മൃഗങ്ങളുടെ കാടിറക്കം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയിൽ 29.86 ശതമാനം മാത്രമാണ് വനം. സ്വാഭാവിക വനവത്കരണവുമായി ബന്ധപ്പെട്ട് ഉടൻ നയരേഖ തയ്യാറാക്കുന്നതാണ്. വനങ്ങളിലെ മണ്ണിന് യോജിച്ച മരങ്ങളാണ് പ്രധാനമായും വച്ചുപിടിപ്പിക്കുക. ചെമ്മൺ പ്രദേശങ്ങളിൽ ഇരുൾ, കരിമരുത്, മാവ്, പ്ലാവ്, ഞാവൽ, കാഞ്ഞിരം, അത്തി തുടങ്ങിയവയും, ഉയർന്ന പ്രദേശങ്ങളിൽ ഈട്ടി, കുളമാവ്, വാലി, മരോട്ടി, വയണ, ചോലപ്പൂവം, കുന്തിരിക്കം തുടങ്ങിയവയും വച്ചുപിടിപ്പിക്കും

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...