പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ പുതിയ പാര്‍ലമെന്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍. പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ പാര്‍ലമെന്റ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ പങ്കുവച്ചിരിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള ഗംഭീരമായ മന്ദിരമാണ് പുതിയ പാര്‍ലമെന്റിന്റേതെന്നും ഷാരൂഖ് കുറിച്ചു. ‘നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ഈ മഹത്തായ രാഷ്ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും ഒരു ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.

ഒരു പുതിയ ഇന്ത്യയ്ക്കായി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം, ഇന്ത്യയുടെ മഹത്വം എന്ന പഴയ സ്വപ്നവുമായി.’.ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...