മരംമുറിക്കാൻ തോട് നികത്തി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

വിതുര: വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കടത്തുന്നതിനായി വനംവകുപ്പ് പ്രകൃതിദത്ത തോട് നികത്തി താൽക്കാലിക റോഡ് നിർമിച്ചതായി പരാതി. കരിപ്പാലം കാരികുറുമ്പ് ആദിവാസി ഉന്നതിയിലാണ് പരിസ്ഥിതിക്കും പ്രാദേശിക ജനജീവിതത്തിനും ഭീഷണിയുയർത്തുന്ന ഈ നടപടി. കരമന നദിയിലേക്ക് ഒഴുകിയെത്തുന്ന പ്രധാന തോടാണ് മണ്ണും മരത്തടികളും നിരത്തി പൂർണ്ണമായും നികത്തിയിരിക്കുന്നത്. ഒരു മാസത്തിനകം വനത്തിനുള്ളിലെ മരംമുറി പൂർത്തിയാക്കണമെന്ന കരാറിന്റെ മറവിലാണ് വനംവകുപ്പിന്റെ ഈ നീക്കം. എന്നാൽ, തോട് അടഞ്ഞുകിടക്കുന്നത് വരാനിരിക്കുന്ന കടുത്ത മഴക്കാലത്ത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വർഷങ്ങളായി ഈ മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ വികസന പദ്ധതികളോ ഇതുവരെ ലഭ്യമായിട്ടില്ല. തോടിന് മറുകരയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രധാന റോഡിലോ കവലകളിലോ എത്തണമെങ്കിൽ ഈ തോട് മുറിച്ചുകടക്കേണ്ടതുണ്ട്. ഇവിടെയൊരു പാലമോ കലുങ്കോ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭകളിലും പഞ്ചായത്തിലും വനംവകുപ്പിലും പ്രദേശവാസികൾ നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...