കടുമീൻചിറ പരുവ റോഡിൽ കാട് കയറി യാത്രക്കാർക്ക് ഭീഷണിയാകുന്നു ; ക്രാഷ് ബാരിയറും കാടിനുള്ളിൽ ​

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : റോഡിലേക്ക് കാടും പടലും വളർന്നു പന്തലിക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു.അത്തിക്കയം കടുമീൻചിറ പരുവ റോഡിൽ കട്ടിക്കൽ ഭാഗത്താണ് കാടുവളര്‍ന്ന് നില്‍ക്കുന്നത്. സമീപത്തെ തോട്ടത്തിൽ നിന്നും റോഡിലേക്ക് വളർന്നിറങ്ങിയ കാടാണ് ഇപ്പോൾ പാതയോരങ്ങളെ പൂർണ്ണമായും മൂടിയിരിക്കുന്നത്. ഇതുവഴിയുള്ള സുഗമമായ യാത്രയ്ക്ക് ഇത് വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. കാട് വളർന്ന് റോഡിലേക്ക് ഇറങ്ങി നിൽക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ വശം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇടുങ്ങിയ വളവുകളിൽ ഇത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്.റോഡിലെ അപകടങ്ങൾ ഒഴിവാക്കാനായി സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയർ പോലും ഇപ്പോൾ കാടുകയറി മൂടിയ നിലയിലാണ്.

തോട്ടത്തിൽ നിന്നുള്ള വള്ളിച്ചെടികളും കാടും പടർന്ന് കയറിയതോടെ ക്രാഷ് ബാരിയർ റോഡിലുണ്ടോ എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ.​രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. തെരുവ് വിളക്കുകളുടെ കുറവും റോഡിൻ്റെ വശങ്ങളിലെ കാടും കാരണം പാതയോരം തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. കൂടാതെ കാടുപിടിച്ചു കിടക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ വിഷപ്പാമ്പുകളുടെ ശല്യവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.സ്‌കൂൾ വാഹനങ്ങളും സര്‍വ്വീസ് ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന പ്രധാന റോഡാണിത്. എത്രയും വേഗം അധികൃതർ ഇടപെട്ട് റോഡിൻ്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

0
കൊച്ചി : കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍...

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...