മിഷൻ വിത്തൂട്ട് 2025ന്റെ ഭാഗമായി വിത്തുകൾ നിക്ഷേപിച്ച് കലഞ്ഞൂർ പാടം ഫോറസ്റ്റേഷൻ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വാഭാവിക വർണങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വന പ്രദേശങ്ങളിൽ വിത്തുകൾ വിതറുകയാണ് കലഞ്ഞൂർ പാടം ഫോറസ്റ്റേഷൻ അധികൃതർ. പാടം ഫോറസ്റ്റേഷന്റെയും പാടം വി എസ് എസിന്റെയും നേതൃത്വത്തിൽ ആണ് പ്രത്യേകം തയ്യാറാക്കിയ വിത്തുകൾ തുറസായ വന പ്രദേശങ്ങളിൽ വിതറുന്നത്. മാവ്, പ്ലാവ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, ഞാവൽ തുടങ്ങിയവയുടെ വിത്തുകൾ സമീപ പ്രദേശങ്ങളിൽ നിന്ന് വന സംരക്ഷണ സമിതി അംഗങ്ങൾ ശേഖരിച്ച ശേഷം മണ്ണ് ജൈവ വളവുമായി ചേർത്ത് ബോൾ രൂപത്തിലാക്കി അതിനുള്ളിൽ വിത്ത് വെച്ച് വന മേഖലയിലെ തുറസായ സ്ഥലങ്ങളിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ നിക്ഷേപിക്കുന്ന വിത്തുകൾ അനുകൂല കാലാവസ്ഥയിൽ വളർന്ന് വനമായി മാറുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്. വെള്ളംതെറ്റി വന മേഖലയിലും ഇത്തരത്തിൽ വിത്തുകൾ നിക്ഷേപിച്ചിട്ടുണ്ട്. പാടം ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ആർ അനിൽകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വനപാലകർ, വന സംരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....