വനംമന്ത്രിയും , കളക്ടറും ചേർന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു : കെ ശിവദാസൻ നായർ 

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : കുടപ്പനക്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരണപ്പെട്ട പി.പി മത്തായിയെയും, കുടുംബത്തെയും വനം വകുപ്പ്മന്ത്രിയും ജില്ലാ കളക്ടറും ചേർന്ന് ആക്ഷേപിക്കുന്ന സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. ശിവദാസൻനായർ ആരോപിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് നടക്കുന്ന ഒൻപതാം ദിവസത്തെ അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൃതദേഹം വെച്ച് വില പേശുകയാണെന്ന ജില്ലാ കളക്ടറുടെ പ്രസ്താവന ധിക്കാരപരമാണ്. വനപാലകരിൽ ക്രിമിനൽ സ്വഭാവമുള്ളവരെ സംരക്ഷിക്കുന്ന വനം വകുപ്പ്മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. പൊതുജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണ നൽകാൻ ബാദ്ധ്യതയുള്ള മന്ത്രിയ്ക്ക് എന്തും പറയാം എന്നത് ഇവിടെ ചിലവാകില്ല. പ്രതികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് അടിയന്തരമായി എടുക്കണമെന്നും കെ. ശിവദാസൻനായർ ആവശ്യപ്പെട്ടു.

ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം എലിസബേത്ത് ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ഡി.സിസി വൈസ് പ്രസിഡന്റ് അഡ്വ. ഏ സുരേഷ്കുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.സി ഷെറീഫ്, കെ. ജാസിംക്കുട്ടി, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴികത്ത്, മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറ, ജില്ലാ പഞ്ചായത്ത് അംഗം പി.വി വർഗ്ഗീസ്, അന്നമ്മ ജോർജ്ജ്, സുജ ശ്രീകുമാർ, ഡി. ശശിധരൻ, ശ്യാമള ഉദയഭാനു, ജോയി തോമസ്, സുസമ്മ തോമസ്, ദീപ സന്തോഷ്, വിമൽകുമാർ, ജോൺ മാത്യു, എൻ.കെ. മാത്യു, ഷിനു മാത്യു, എ.ബഷീർ എന്നിവർ പ്രസംഗിച്ചു.

ആഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പത്താംദിവസത്തെ റിലേ സത്യാഗ്രഹത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തും.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...